ഈ സേവന നിബന്ധനകള്‍ Google Chrome ന്റെ നടപ്പിലാക്കാവുന്ന കോഡ് പതിപ്പിന് ബാധകമാണ്. Google Chrome നായുള്ള ഉറവിട കോഡ് http://code.google.com/chromium/terms.html ലെ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയര്‍ ലൈസന്‍സ് ഉടമ്പടിക്കു കീഴില്‍ സൌജന്യമായി ലഭ്യമാണ്.
1. Google -മായി നിങ്ങള്‍ക്കുള്ള ബന്ധം
1.1 നിങ്ങളുടെ Google ന്റെ ഉത്പന്നങ്ങളുടെയും, സോഫ്റ്റ്വെയറുകളുടെയും, സേവനങ്ങളുടെയും വെബ്‌സൈറ്റുകളുടെയും ഉപയോഗം (ഈ പ്രമാണങ്ങളിലെ സേവനങ്ങളായി ഒന്നിച്ച് പ്രതിപാദിക്കുന്നതും ഒരു പ്രത്യേക ലിഖിത ഉടമ്പടിക്ക് കീഴില്‍ Google നിങ്ങള്‍ക്ക് നല്‍കിയ സേവനങ്ങളെ ഒഴിവാക്കുന്നതുമായവ) നിങ്ങളും Google ഉം തമ്മിലുള്ള നിയമ ഉടമ്പടിയുടെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. “Google” എന്നാല്‍ ബിസിനസ്സിനുള്ള മുഖ്യ സ്ഥലം 1600 ആംഫിതീയറ്റര്‍ പാര്‍ക്ക്‌വേ, മൌണ്ടന്‍ വ്യൂ, സിഎ 94043, യുണൈറ്റഡ് സ്റ്റേറ്റ്സ് ആയിട്ടുള്ള Google Inc. ആണ്. ഈ പ്രമാണത്തില്‍ ഉടമ്പടി എങ്ങനെ ആയിരിക്കുമെന്ന് വിശദീകരിക്കുന്നു, ഉടമ്പടിയുടെ ചില നിബന്ധനകളെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്യുന്നു.
1.2 Google -മായി രേഖാമൂലം ബന്ധപ്പെട്ട് അനുമതി നേടാത്ത സാഹചര്യത്തില്‍ Google മായുള്ള നിങ്ങളുടെ ഉടമ്പടിയില്‍, പ്രമാണത്തില്‍ പ്രതിപാദിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും ചുരുങ്ങിയപക്ഷം ഉണ്ടായിരിക്കുന്നതാണ്. ഇവ “സാര്‍വത്രിക നിബന്ധനകളായി“ ചുവടെ പരാമര്‍ശിക്കപ്പെടുന്നു. Google Chrome ഉറവിട കോഡിനായുള്ള ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയര്‍ ലൈസന്‍സുകള്‍ പ്രത്യേക ലിഖിത നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നു. ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയര്‍ ലൈസന്‍സുകള്‍ പ്രതീകാത്മകമായി ഈ സാര്‍വത്രിക നിബന്ധനകളെ ലംഘിക്കുന്ന പരിമിതമായ പരിധിയില്‍, Google Chrome ന്റെയോ അല്ലെങ്കില്‍ Google Chrome ന്റെ പ്രത്യേകമായി ഉള്‍പ്പെടുത്തിയ ഘടകങ്ങളുടെയോ ഉപയോഗത്തിനായി ഓപ്പണ്‍ സോഴ്‌സ് ലൈസന്‍സുകള്‍ നിങ്ങളുടെ Google മായുള്ള ഉടമ്പടി നിയന്ത്രിക്കുന്നു.
1.3 Google മായുള്ള നിങ്ങളുടെ ഉടമ്പടിയില്‍ സാര്‍വത്രിക നിബന്ധനകള്‍ക്കു പുറമേ സേവനങ്ങള്‍ക്ക് ബാധകമായ ഏതെങ്കിലും നിയമപ്രകാരമുള്ള നോട്ടീസുകളുടെ നിബന്ധനകളും ഉള്‍പ്പെടുന്നു. ഇവയെല്ലാം “അധിക നിബന്ധനകളായി“ ചുവടെ പരാമര്‍ശിക്കുന്നു. ഒരു സേവനത്തിന് അധിക നിബന്ധനകള്‍ ബാധകമാകുന്നിടത്ത്, ഈ സേവനത്തിലോ സേവനം ഉപയോഗിക്കുന്നതിലൂടെയോ ഇവ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയും.
1.4 അധിക നിബന്ധനകളോടൊന്നിച്ച് സാര്‍വത്രിക നിബന്ധനകള്‍, നിങ്ങളുടെ സേവനങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കും Google നുമിടയ്‌ക്ക് ഒരു നിയമ ബന്ധിതമായ ഉടമ്പടി രൂപപ്പെടുത്തുന്നു. ഇത് ശ്രദ്ധാപൂര്‍വം വായിച്ച് മനസിലാക്കുന്നതിനായി സമയം ചെലവഴിക്കേണ്ടത് ആവശ്യമാണ്. മൊത്തത്തില്‍, ഈ നിയമ ഉടമ്പടി “നിബന്ധനകള്‍” എന്ന് ചുവടെ പരാമര്‍ശിക്കപ്പെടുന്നു.
1.5 അധിക നിബന്ധനകളില്‍ പറയുന്നതും സാര്‍വത്രിക നിബന്ധനകളില്‍ പറയുന്നതും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കില്‍, സേവനവുമായി ബന്ധപ്പെട്ട് അധിക നിബന്ധനകള്‍ക്കാണ് പ്രാഥമിക പരിഗണന നല്‍കുക.
2. നിബന്ധനകള്‍ അംഗീകരിക്കല്‍
2.1 സേവനങ്ങള്‍ ഉപയോഗിക്കുന്നതിനായി നിങ്ങള്‍ ആദ്യം ഈ നിബന്ധനകള്‍ അംഗീകരിക്കണം. ഈ നിബന്ധനകള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സേവനങ്ങള്‍ ഉപയോഗിക്കരുത്.
2.2 ഇതു വഴി നിങ്ങള്‍ക്ക് ഈ നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയും:
(A) നിബന്ധനകള്‍ അംഗീകരിക്കാനോ സമ്മതിക്കാനോ ക്ലിക്കുചെയ്യുക; ഏതൊരു സേവനത്തിന്റെയും ഉപയോക്തൃ ഇന്റര്‍ഫേസില്‍ Google നിങ്ങള്‍ക്കായി ഈ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്; അല്ലെങ്കില്‍
(B) വാസ്‌തവത്തില്‍ സേവനങ്ങള്‍ ഉപയോഗിക്കുക വഴി. ഈ സാഹചര്യത്തില്‍, ആ സമയം മുതല്‍ നിങ്ങളുടെ സേവനങ്ങളുടെ ഉപയോഗം, നിബന്ധനകളുടെ സമ്മതമായി പരിഗണിക്കപ്പെടുമെന്ന് നിങ്ങള്‍ മനസിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
2.3 ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ നിങ്ങള്‍ സേവനങ്ങള്‍ ഉപയോഗിക്കുകയോ നിബന്ധനകള്‍ അംഗീകരിക്കുകയോ ചെയ്യരുത്; (a) Google മായി കരാറില്‍ ഏര്‍പ്പെടുന്നതിന് നിങ്ങള്‍ക്ക് നിയമപരമായ പ്രായം ആയിട്ടില്ലെങ്കില്‍ (b) യുണൈറ്റഡ് സ്റ്റേറ്റ്സിലെയോ അല്ലെങ്കില്‍ നിങ്ങള്‍ വസിക്കുന്നതും സേവനങ്ങള്‍ ഉപയോഗിക്കുന്നതുമായ മറ്റ് രാജ്യത്തിലെയോ നിയമം അനുസരിച്ച്, സേവനങ്ങള്‍ സ്വീകരിക്കുന്നതിന് നിരോധനമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍.
2.4 തുടരുന്നതിനു മുമ്പ്, നിങ്ങളുടെ രേഖയായി സാര്‍വത്രിക നിബന്ധനകളുടെ ഒരു പ്രാദേശിക പകര്‍പ്പ് അച്ചടിക്കുക അല്ലെങ്കില്‍ സംരക്ഷിക്കുക.
3. നിബന്ധനകളുടെ ഭാഷ
3.1 Google നിങ്ങള്‍ക്ക് നിബന്ധനകളുടെ ഇംഗ്ലീഷ് ഭാഷാ പതിപ്പിന്റെ പരിഭാഷ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍, പരിഭാഷ നിങ്ങളുടെ സൌകര്യത്തിനുവേണ്ടി മാത്രം നല്‍കിയിരിക്കുന്നതാണെന്നും നിബന്ധനകളുടെ ഇംഗ്ലീഷ് ഭാഷാ പതിപ്പുകളാണ് Google -മായുള്ള നിങ്ങളുടെ ബന്ധുത്വത്തെ നിയന്ത്രിക്കുന്നതെന്നും നിങ്ങള്‍ സമ്മതിക്കുന്നു.
3.2 നിബന്ധനകളുടെ ഇംഗ്ലീഷ് ഭാഷാ പതിപ്പില്‍ പറഞ്ഞിരിക്കുന്നതും പരിഭാഷയില്‍ പറഞ്ഞിരിക്കുന്നതും തമ്മില്‍ എന്തെങ്കിലും വൈരുദ്ധ്യം ഉണ്ടെങ്കില്‍ പ്രാഥമിക പരിഗണന ഇംഗ്ലീഷ് ഭാഷാ പതിപ്പിനായിരിക്കും.
4. Google -ല്‍ നിന്നുള്ള സേവനങ്ങളുടെ വ്യവസ്ഥകള്‍
4.1 Google -ന് ലോകമെമ്പാടും അനുബന്ധ സ്ഥാപനങ്ങളും അഫിലിയേറ്റുചെയ്ത നിയമപരമായ എന്റിറ്റികളും (“അനുബന്ധ സ്ഥാപനങ്ങളും അഫിലിയേറ്റുചെയ്‌തവയും”) ഉണ്ട്. ചിലപ്പോള്‍, ഈ കമ്പനികള്‍ Google -ന്റെ താല്‍പര്യപ്രകാരം നിങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കും. അനുബന്ധ സ്ഥാപനങ്ങള്‍ക്കും അഫിലിയേറ്റുചെയ്‌തവയ്‌ക്കും നിങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കാനുള്ള നിയമപരമായ അവകാശം ഉണ്ടെന്ന് നിങ്ങള്‍ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
4.2 ഉപയോക്താക്കള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച അനുഭവം പ്രദാനംചെയ്യുന്നതിനുവേണ്ടി Google നിരന്തരമായി നവീകരിക്കുകയാണ്. Google പ്രദാനംചെയ്യുന്ന സേവനങ്ങളുടെ രൂപവും സ്വഭാവവും മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെതന്നെ സമയാസമയം മാറിയേക്കാമെന്ന് നിങ്ങള്‍ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
4.3 നിരന്തരമായുള്ള ഈ നവീകരണത്തിന്റെ ഭാഗമായി Google നിങ്ങള്‍ക്കോ ഉപയോക്താക്കള്‍ക്കോ സേവനങ്ങള്‍ (അല്ലെങ്കില്‍ സേവനങ്ങളിലെ ഏതു സവിശേഷതകളും) നല്‍കുന്നത് മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെതന്നെ Google -ന്റെ പൂര്‍ണ്ണ വിവേചനാധികാരത്തില്‍, (സ്ഥിരമായോ താല്‍ക്കാലികമായോ) നിര്‍ത്തിയേക്കാമെന്ന് നിങ്ങള്‍ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. സേവനങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിര്‍ത്താവുന്നതാണ്. സേവനങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുമ്പോള്‍ പ്രത്യേകമായി Google -നെ അറിയിക്കേണ്ടതില്ല.
4.4 നിങ്ങളുടെ അക്കൌണ്ടിലേക്കുള്ള ആക്‌സസ്സ് Google അപ്രാപ്‌തമാക്കുകയാണെങ്കില്‍, സേവനങ്ങള്‍, അക്കൌണ്ട് വിശദാംശങ്ങള്‍, ഏതെങ്കിലും ഫയലുകള്‍ അല്ലെങ്കില്‍ നിങ്ങളുടെ അക്കൌണ്ടില്‍ അടങ്ങിയിരിക്കുന്ന മറ്റ് ഉള്ളടക്കങ്ങള്‍ എന്നിവ ആക്സസ് ചെയ്യുന്നതില്‍ നിന്നും നിങ്ങളെ തടയുമെന്നത് നിങ്ങള്‍ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
4.5 സേവനങ്ങളിലൂടെ നിങ്ങള്‍ അയയ്‌ക്കുകയോ സ്വീകരിക്കുകയോ ചെയ്യാവുന്ന സംപ്രേക്ഷണങ്ങളുടെ ഒരു നിശ്ചിത ഉയര്‍ന്ന പരിധി അല്ലെങ്കില്‍ ഏതെങ്കിലും സേവനത്തിന്റെ കരുതല്‍ നടപടിക്കായി ഉപയോഗിക്കുന്ന സംഭരണ സ്ഥലത്തിന്റെ തോത് നിലവില്‍ Google ക്രമീകരിച്ചിട്ടില്ല എന്നിരിക്കെ, അത്തരം നിശ്ചിത ഉയര്‍ന്ന പരിധി Google ന്റെ വിവേചനാധികാരം ഉപയോഗിച്ച് ഏതു സമയവും Google ക്രമീകരിക്കുമെന്ന് നിങ്ങള്‍ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
5. നിങ്ങള്‍ ഉപയോഗിക്കുന്ന സേവനങ്ങള്‍
5.1 ചില സേവനങ്ങള്‍ ആക്‌സസ് ചെയ്യുന്നതിനായി, നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ (തിരിച്ചറിയല്‍ അല്ലെങ്കില്‍ സമ്പര്‍ക്ക വിവരങ്ങള്‍ പോലുള്ളവ) സേവനത്തിന്റെ രജിസ്‌ട്രേഷന്‍ പ്രക്രിയയുടെ ഭാഗമായി അല്ലെങ്കില്‍ സേവനങ്ങളുടെ നിരന്തര ഉപയോഗത്തിന്റെ ഭാഗമായി നല്‍കാന്‍ നിങ്ങളോട് ആവശ്യപ്പെടാം. Google -ന് നിങ്ങള്‍ നല്‍കുന്ന ഏത് രജിസ്‌ട്രേഷന്‍ വിവരവും എല്ലായ്‌പ്പോഴും കൃത്യവും ശരിയും സമകാലികവും ആയിരിക്കുമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
5.2 ഇനിപ്പറയുന്നവ അനുവദിക്കുന്ന ആവശ്യങ്ങള്‍ക്ക് മാത്രം സേവനങ്ങള്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ സമ്മതിക്കുന്നു; (a) നിബന്ധനകള്‍ (b) ബാധകമായ നിയമമോ നിയന്ത്രണമോ, അല്ലെങ്കില്‍ പൊതുവേ അംഗീകരിച്ചിട്ടുള്ള സമ്പ്രദായങ്ങള്‍ അല്ലെങ്കില്‍ ഉചിതമായ അധികാരപരിധിയില്‍ വരുന്ന മാര്‍ഗ്ഗരേഖകള്‍ (യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്നും അല്ലെങ്കില്‍ മറ്റ് പ്രസക്തമായ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള ഡാറ്റാ അല്ലെങ്കില്‍ സോഫ്റ്റ്വെയറിന്റെ കയറ്റുമതി സംബന്ധിച്ച ഏതൊരു നിയമവും അടക്കം).
5.3 Google നല്‍കുന്ന ഇന്റര്‍ഫേസിലൂടെയല്ലാതെ മറ്റേതൊരു മാര്‍ഗത്തിലൂടെയും ഒരു സേവനവും, Google -മായുള്ള പ്രത്യേക കരാറിനാല്‍ അങ്ങനെ ചെയ്യാന്‍ നിങ്ങളെ വ്യക്തമായി അനുവദിച്ചാലല്ലാതെ ആക്സസ് ചെയ്യില്ലെന്ന് (അല്ലെങ്കില്‍ ആക്സസ് ചെയ്യാന്‍ ശ്രമിക്കില്ലെന്ന്) നിങ്ങള്‍ സമ്മതിക്കുന്നു. ഏതെങ്കിലും അനൈച്ഛികമായ മാര്‍ഗത്തിലൂടെ (സ്‌ക്രിപ്റ്റുകളുടെയും അല്ലെങ്കില്‍ വെബ് ക്രൌളറുകളുടെയും ഉപയോഗമുള്‍പ്പെടെ) ഏതെങ്കിലും സേവനം ആക്‌സസ് ചെയ്യില്ലെന്ന് (അല്ലെങ്കില്‍ ചെയ്യാന്‍ ശ്രമിക്കില്ലെന്ന്) നിങ്ങള്‍ പ്രത്യേകം സമ്മതിക്കുന്നു, മാത്രമല്ല സേവനത്തിലെ നിലവിലുള്ള ഏതെങ്കിലും robots.txt ഫയലില്‍ പ്രതിപാദിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും നിങ്ങള്‍ ഉറപ്പ് നല്‍കും.
5.4 സേവനങ്ങളില്‍ (അല്ലെങ്കില്‍ സേവനങ്ങളുമായി ബന്ധിപ്പിച്ച സെര്‍വറുകളിലും നെറ്റ്‌വര്‍ക്കുകളിലും) ഇടപെടുന്ന അല്ലെങ്കില്‍ തടസപ്പെടുത്തുന്ന ഏതെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നില്ലെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
5.5 സേവനങ്ങള്‍ എന്ത് ആവശ്യത്തിനായാലും പുനരാവിഷ്‌കരിക്കുക, തനിപ്പകര്‍പ്പെടുക്കുക, പകര്‍ത്തുക, വില്‍ക്കുക, വ്യാപാരംചെയ്യുക അല്ലെങ്കില്‍ വീണ്ടും വില്‍ക്കുക എന്നിവ, Google -മായുള്ള പ്രത്യേക കരാര്‍ പ്രകാരം അങ്ങനെ ചെയ്യുന്നതിന് നിങ്ങളെ വ്യക്തമായും അനുവദിച്ചാലല്ലാതെ, ചെയ്യില്ലെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
5.6 നിബന്ധനകള്‍ക്കു കീഴില്‍ വരുന്ന നിങ്ങളുടെ നിയമ ബാധ്യതയുടെ ഏതൊരു ലംഘനത്തിനും അനന്തരഫലങ്ങള്‍ക്കും (Google -നെ ബാധിച്ചേക്കാവുന്ന എന്ത് നഷ്‌ടത്തിനും അല്ലെങ്കില്‍ തകരാറിനും) നിങ്ങള്‍ പൂര്‍ണ ഉത്തരവാദിയാണെന്നും (കൂടാതെ Google -ന് നിങ്ങളോടോ അതിനുള്ള ഏതെങ്കിലും മൂന്നാം പാര്‍ട്ടിയോടോ ഒരു ഉത്തരവാദിത്തം ഇല്ലെന്നും) നിങ്ങള്‍ സമ്മതിക്കുന്നു.
6. നിങ്ങളുടെ പാസ്‌വേഡുകളും അക്കൌണ്ട് സുരക്ഷയും
6.1 സേവനങ്ങള്‍ ആക്‌സസ് ചെയ്യാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഏതൊരു അക്കൌണ്ടുമായും ബന്ധപ്പെട്ട പാസ്‌വേഡിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന് നിങ്ങള്‍ക്കായിരിക്കും ഉത്തരവാദിത്തമെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
6.2 അതിന്‍പ്രകാരം, നിങ്ങളുടെ അക്കൌണ്ടിനുള്ളില്‍ സംഭവിക്കുന്ന എല്ലാ പ്രവൃത്തികള്‍ക്കും നിങ്ങള്‍ക്ക് Google -നോട് പൂര്‍ണ ഉത്തരവാദിത്തമുണ്ടെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
6.3 നിങ്ങളുടെ പാസ്‌വേഡിന്റെയോ അക്കൌണ്ടിന്റെയോ അനധികൃത ഉപയോഗത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിവ് ലഭിച്ചാല്‍, ഉടന്‍തന്നെ Google -നെ http://www.google.com/support/accounts/bin/answer.py?answer=48601 ല്‍ അറിയിക്കാമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
7. സ്വകാര്യതയും നിങ്ങളുടെ വ്യക്തിപര വിവരങ്ങളും
7.1 Google -ന്റെ ഡാറ്റാ പരിരക്ഷാ നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക്, ദയവായി Google -ന്റെ സ്വകാര്യതാ നയം http://www.google.com/privacy.html -ല്‍ വായിക്കുക. നിങ്ങള്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ Google -എങ്ങനെയാണ് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും നിങ്ങളുടെ സ്വകാര്യതാ പരിരക്ഷിക്കുന്നതെന്നും ഈ നയം വിശദമാക്കുന്നു.
7.2 Google-ന്റെ സ്വകാര്യതാ നയങ്ങള്‍ക്ക് അനുസൃതമായി നിങ്ങളുടെ ഡാറ്റാ ഉപയോഗിക്കാമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
8. സേവനങ്ങളിലെ ഉള്ളടക്കം
8.1 സേവനത്തിന്റെ ഭാഗമായോ അതിന്റെ ഉപയോഗത്തിന്റെ ഭാഗമായോ ആക്‌സസ് ചെയ്‌തേക്കാവുന്ന എല്ലാ വിവരങ്ങള്‍ക്കും (ഡാറ്റാ ഫയലുകള്‍, എഴുതിയ പാഠങ്ങള്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, സംഗീതം, ഓഡിയോ ഫയലുകള്‍ അല്ലെങ്കില്‍ മറ്റ് ശബ്‌ദങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ അല്ലെങ്കില്‍ മറ്റ് ഇമേജുകള്‍ തുടങ്ങിയവ) അത്തരം ഉള്ളടക്കം സൃഷ്‌ടിച്ച വ്യക്തിക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തം. അത്തരത്തിലുള്ള എല്ലാ വിവരങ്ങളും ചുവടെ “ഉള്ളടക്കം” ആയി പരാമര്‍ശിക്കപ്പെടുന്നു.
8.2 സേവനങ്ങളിലെ പരസ്യങ്ങളും സേവനത്തിലുള്ള സ്‌പോണ്‍സര്‍ ചെയ്‌ത ഉള്ളടക്കവും ഉള്‍പ്പെടുന്ന എന്നാല്‍ അതില്‍ പരിമിതപ്പെടാത്ത, സേവനങ്ങളുടെ ഭാഗമായി നിങ്ങള്‍ക്ക് നല്‍കുന്ന ഉള്ളടക്കം, ആ ഉള്ളടക്കം Google ന് നല്‍കിയ സ്‌പോണ്‍സര്‍മാരുടെ അല്ലെങ്കില്‍ പരസ്യദാതാക്കളുടെ (അല്ലെങ്കില്‍ അവര്‍ക്കുവെണ്ടിയുള്ള മറ്റാളുകളുടേയോ കമ്പനികളുടേയോ) ഉടമസ്ഥതയിലുള്ള ബൌദ്ധിക സ്വത്തവകാശങ്ങളാല്‍ സംരക്ഷിക്കപ്പെട്ടേക്കും. Google അല്ലെങ്കില്‍ ഉള്ളടക്കത്തിന്റെ ഉടമകള്‍ ഒരു വ്യത്യസ്ത കരാറില്‍ പ്രത്യേകമായി നിങ്ങളോട് പറഞ്ഞിട്ടില്ലെങ്കില്‍ ഈ ഉള്ളടക്കത്തെ (പൂര്‍ണ്ണമായോ ഭാഗികമായോ) അടിസ്ഥാനമാക്കി നിങ്ങള്‍ ഉത്പന്ന ജോലികള്‍ പരിഷ്‌കരിക്കുകയോ, വാടകയ്‌ക്കോ പാട്ടത്തിനോ നല്‍കുകയോ വായ്‌പയെടുക്കുകയോ വിതരണം ചെയ്യുകയോ സൃഷ്‌ടിക്കുകയോ ചെയ്യരുത്‍.
8.3 ഏത് സേവനത്തില്‍ നിന്നുമുള്ള ഏതെങ്കിലും അല്ലെങ്കില്‍ എല്ലാ ഉള്ളടക്കവും പ്രീ-സ്‌ക്രീന്‍ ചെയ്യാനും അവലോകനം ചെയ്യാനും ഫ്ലാഗുചെയ്യാനും ഫില്‍ട്ടര്‍ ചെയ്യാനും പരിഷ്‌കരിക്കാനും നിരാകരിക്കാനും നീക്കംചെയ്യാനുമുള്ള അവകാശം (എന്നാല്‍ നിയമപരമായ ബാധ്യത ഉണ്ടായിരിക്കുന്നതല്ല) Google-ല്‍ നിക്ഷിപ്‌തമാണ് . അശ്ലീലമെന്ന് ഉറപ്പുള്ള ഉള്ളടക്കം അരിക്കാനുള്ള ഉപകരണങ്ങള്‍ ചില സേവനങ്ങള്‍ക്കായി Google നല്‍കിയേക്കാം. ഈ ഉപകരണങ്ങളില്‍ SafeSearch പ്രഥമഗണനാ ക്രമീകരണം ഉള്‍പ്പെടുന്നു (http://www.google.com/help/customize.html#safe കാണുക). അതു കൂടാതെ, നിങ്ങള്‍ക്ക് അധിക്ഷേപ്പാര്‍ഹമെന്ന് തോന്നുന്ന സംഗതികള്‍ ആക്സസ് ചെയ്യുന്നത് പരിമിതപ്പെടുത്താനുള്ള സേവനങ്ങളും സോഫ്റ്റ്വെയറുകളും വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാണ്.
8.4 സേവനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിന്ദ്യമെന്നോ അസഭ്യമെന്നോ അല്ലെങ്കില്‍ അധിക്ഷേപ്പാര്‍ഹമാണെന്നോ തോന്നുന്ന ഉള്ളടക്കങ്ങള്‍ കാണേണ്ടിവരുമെന്നും ഇത് കണക്കിലെടുത്ത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് സേവനങ്ങള്‍ ഉപയോഗിക്കുന്നതെന്നും നിങ്ങള്‍ മനസിലാക്കുന്നു.
8.5 സേവനം ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ സൃഷ്‌ടിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതുമായ ഏതൊരു ഉള്ളടക്കത്തിനും നിങ്ങളുടെ പ്രവര്‍ത്തനത്തിന്റെ അനന്തരഫലങ്ങള്‍ക്കും (Google -നെ ബാധിച്ചേക്കാവുന്ന നാശനഷ്‌ടങ്ങള്‍ ഉള്‍പ്പെടെ) നിങ്ങള്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്ന് (കൂടാതെ Google -ന് നിങ്ങളോടോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോടോ ഉത്തരവാദിത്തം ഇല്ലെന്നും) നിങ്ങള്‍ സമ്മതിക്കുന്നു.
9. ഉടമസ്ഥാവകാശങ്ങള്‍
9.1 സേവനങ്ങളിലും സേവനങ്ങളിലേക്കും ഉള്ള എല്ലാ നിയമാവകാശങ്ങളും പദവിയും താല്‍പര്യവും, സേവനങ്ങളില്‍ നിലനില്‍ക്കുന്ന ഏതെങ്കിലും ബൌദ്ധിക സ്വത്തവകാശ നിയമങ്ങളടക്കം (ആ അവകാശങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തതായാലും ഇല്ലെങ്കിലും കൂടാതെ ആ അവകാശങ്ങള്‍ ലോകത്തെവിടെ നിലവിലുണ്ടായാലും) Google ന് (അല്ലെങ്കില്‍ Google -ന്റെ ലൈസന്‍സര്‍മാര്‍ക്ക്) സ്വന്തമാണെന്ന് നിങ്ങള്‍ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. Google സ്വകാര്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ സേവനങ്ങളില്‍ ഉണ്ടാകാമെന്നും അത്തരം വിവരങ്ങള്‍ Google ന്റെ രേഖാമൂലമുള്ള അനുവാദമില്ലാതെ പരസ്യപ്പെടുത്തില്ലെന്നും നിങ്ങള്‍ അംഗീകരിക്കുന്നു.
9.2 Google -മായി രേഖാമൂലം ബന്ധപ്പെട്ട് അനുമതി നേടാത്ത സാഹചര്യത്തില്‍, നിബന്ധനകളില്‍ ഒന്നുംതന്നെ Google -ന്റെ വ്യാപാരനാമങ്ങള്‍, വ്യാപാരമുദ്രകള്‍, സേവനമുദ്രകള്‍, ലോഗോകള്‍, ഡൊമെയ്‌ന്‍ നാമങ്ങള്‍, കൂടാതെ മറ്റ് വ്യതിരിക്ത ബ്രാന്‍ഡ് സവിശേഷതകള്‍ എന്നിവയിലേതെങ്കിലും ഒന്ന് ഉപയോഗിക്കാനുള്ള അവകാശം നിങ്ങള്‍ക്ക് നല്‍കുന്നില്ല.
9.3 ഈ ബ്രാന്‍ഡ് സവിശേഷതകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാനുള്ള സ്‌പഷ്‌ടമായ അവകാശം Google -മായി രേഖാമൂലമുള്ള പ്രത്യേക കരാറിലൂടെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍, അത്തരം സവിശേഷതകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് ആ കരാര്‍ പ്രകാരം ആയിരിക്കുമെന്നും, വ്യവസ്ഥയിലെ ഏത് പ്രായോഗിക നിബന്ധനകള്‍ക്കും, സമയാസമയങ്ങളില്‍ പുതുക്കുന്ന Google -ന്റെ ബ്രാന്‍ഡ് സവിശേഷത ഉപയോഗത്തിന്റെ മാര്‍ഗ്ഗരേഖകള്‍ അനുസരിച്ചായിരിക്കുമെന്നും നിങ്ങള്‍ സമ്മതിക്കുന്നു. ഈ മാര്‍ഗ്ഗരേഖകള്‍ ഓണ്‍ലൈനായി http://www.google.com/permissions/guidelines.html ല്‍ കാണാം (അല്ലെങ്കില്‍ Google ഈ ആവശ്യത്തിനായി കാലാകാലം നല്‍കിയേക്കാവുന്ന ഇതുപോലുള്ള മറ്റ് URL കളില്‍).
9.4 സെക്ഷന്‍ 11 നായുള്ള പരിമിതമായ ലൈസന്‍സൊഴികെ, സേവനങ്ങളിലോ സേവനങ്ങളിലൂടെയോ നിങ്ങള്‍ സൃഷ്ടിക്കുകയും സമര്‍പ്പിക്കുകയും പോസ്റ്റുചെയ്യുകയും സംപ്രേഷണം ചെയ്യുകയും അല്ലെങ്കില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന, ബൌദ്ധിക സ്വത്തവകാശ നിയമം നിലനില്‍ക്കുന്നവ ഉള്‍പ്പെടെയുള്ള, ഉള്ളടക്കത്തിന് നിങ്ങളില്‍ നിന്ന് (അല്ലെങ്കില്‍ നിങ്ങളുടെ ലൈസന്‍സര്‍മാരില്‍ നിന്ന്) അവകാശവും (ആ അവകാശങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തതായാലും ഇല്ലെങ്കിലും കൂടാതെ ആ അവകാശങ്ങള്‍ ലോകത്തെവിടെ നിലവിലുണ്ടായാലും) പദവിയും താല്‍പര്യവും നേടുന്നില്ലെന്ന് Google അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. Google -മായി രേഖാമൂലം ബന്ധപ്പെട്ട് അനുമതി നേടാത്ത സാഹചര്യത്തില്‍, ആ അവകാശങ്ങള്‍ സംരക്ഷിക്കാനും നടപ്പിലാക്കാനും ഉള്ള ഉത്തരവാദിത്തം നിങ്ങളുടെതാണെന്നും നിങ്ങള്‍ക്ക് വേണ്ടി Google -ന് നിയമബാധ്യത ഇല്ലെന്നും നിങ്ങള്‍ സമ്മതിക്കുന്നു.
9.5 സേവനങ്ങളോട് അനുബന്ധിച്ചതോ അതില്‍ അടങ്ങിയിരിക്കുന്നതോ ആയ ഏതെങ്കിലും ഉടമസ്ഥാവകാശ അറിയിപ്പുകള്‍ (പകര്‍പ്പവകാശ, വ്യാപാരമുദ്രാ അറിയിപ്പുകള്‍ ഉള്‍പ്പെടെ) നീക്കംചെയ്യുകയോ അവ്യക്തമാക്കുകയോ അല്ലെങ്കില്‍ രൂപാന്തരപ്പെടുത്തുകയോ ചെയ്യില്ലെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
9.6 സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വ്യാപാരമുദ്ര, സേവനമുദ്ര, വ്യാപാരനാമം ഏതെങ്കിലും കമ്പനിയുടെ അല്ലെങ്കില്‍ ഓര്‍ഗനൈസേഷന്റെ ലോഗോ എന്നിവ ഇത്തരം മുദ്രകളുടെയും നാമങ്ങളുടെയും അല്ലെങ്കില്‍ ലോഗോകളുടെയും ഉടമയ്‌ക്കോ അംഗീകൃത ഉപയോക്താവിനോ ആശയക്കുഴപ്പത്തിന് ഇടയാക്കിയേക്കാവുന്ന രീതിയിലോ അല്ലെങ്കില്‍ ഉടമയെക്കുറിച്ചോ അത്തരം മുദ്രകള്‍ ഉപയോഗിക്കാന്‍ അധികാരപ്പെട്ട ഉപയോക്താവിനെക്കുറിച്ചോ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടോ, അങ്ങനെ ചെയ്യുന്നതിന് നിങ്ങളെ Google രേഖാമൂലം വ്യക്തമായി അധികാരപ്പെടുത്തിയിട്ടില്ലെങ്കില്‍, ഉപയോഗിക്കില്ലെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
10. Google -ല്‍ നിന്നുള്ള ലൈസന്‍സ്
10.1 Google നല്‍കുന്ന സേവനങ്ങളുടെ ഭാഗമായി Google നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനായി വ്യക്തിപരവും ലോകവ്യാപകമായതും റോയല്‍റ്റിയില്ലാത്തതും പ്രത്യേകം ഏല്‍പ്പിക്കാത്തതും എക്‌സ്‌ക്ലൂസീവ് അല്ലാത്തതുമായ ലൈസന്‍സ് Google നിങ്ങള്‍ക്ക് നല്‍കുന്നു (“സോഫ്റ്റ്‌വെയര്‍” എന്ന് ചുവടെ പരാമര്‍ശിക്കുന്നു). നിബന്ധനകള്‍ക്ക് വിധേയമായി Google ല്‍ നല്‍കിയ സേവനങ്ങളുടെ പ്രയോജനങ്ങള്‍ ഉപയോഗിക്കാനും ആസ്വദിക്കാനും നിങ്ങളെ പ്രാപ്‌തരാക്കുകയെന്നാണ് ഈ ലൈസന്‍സിന്റെ ഏക ഉദ്ദേശ്യം.
10.2 വ്യക്തമായും അനുവദിച്ചാലോ നിയമപ്രകാരം ആവശ്യമാണെങ്കിലോ അല്ലാതെ, അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ Google രേഖാമൂലം നിങ്ങളോട് പ്രത്യേകമായി ആവശ്യപ്പെട്ടില്ലെങ്കിലോ അല്ലാതെ പകര്‍ത്തല്‍, പരിഷ്കരിക്കല്‍, അതില്‍നിന്നും മറ്റൊരു ജോലി സഷ്‌ടിക്കല്‍, റിവേഴ്‌സ് എന്‍ജിനീയറിംഗ്, സമാഹരിക്കല്‍ അല്ലെങ്കില്‍ സോഫ്റ്റ്വെയറിന്റെ ഉറവിട കോഡ് അല്ലെങ്കില്‍ ഏതെങ്കിലും ഭാഗം വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കല്‍ എന്നിവ നിങ്ങള്‍ ചെയ്യരുത് (നിങ്ങള്‍ ആര്‍ക്കും അനുമതി നല്‍കുകയും അരുത്).
10.3 Google പ്രത്യേകമായി രേഖാമൂലം അനുമതി നല്‍കിയാലല്ലാതെ, സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള നിങ്ങളുടെ അവകാശങ്ങള്‍ മറ്റൊരാള്‍ക്ക് നിയോഗിക്കുകയോ (അല്ലെങ്കില്‍ ഉപ-ലൈസന്‍സ് അനുവദിക്കുകയോ) സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള നിങ്ങളുടെ അവകാശങ്ങളില്‍ അല്ലെങ്കില്‍ അവകാശങ്ങള്‍ക്ക് മേല്‍ സുരക്ഷാ താല്‍പര്യം അനുവദിക്കുകയോ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള നിങ്ങളുടെ അവകാശങ്ങളുടെ ഏതെങ്കിലും ഭാഗം മറ്റൊരു തരത്തില്‍ കൈമാറുകയോ ചെയ്യരുത്.
11. നിങ്ങളില്‍ നിന്നുള്ള ഉള്ളടക്ക ലൈസന്‍സ്
നിങ്ങള്‍ സമര്‍പ്പിച്ച ഉള്ളടക്കത്തില്‍ നിങ്ങള്‍ ഇതിനകം തന്നെ പകര്‍പ്പവകാശമോ മറ്റേതെങ്കിലും അവകാശങ്ങളോ നിലനിര്‍ത്തുന്നെങ്കില്‍, സേവനത്തില്‍ പോസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുക.
12. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍
12.1 നിങ്ങള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ സ്വപ്രേരിതമായി അപ്‌ഡേറ്റുകള്‍ കാലാകാലങ്ങളില്‍ Google -ല്‍ നിന്ന് ഡൌണ്‍ലോഡുചെയ്‌ത് ഇന്‍സ്റ്റാള്‍ ചെയ്‌തേക്കും. ഈ അപ്‌ഡേറ്റുകള്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ശേഷി വര്‍ധിപ്പിക്കാനും കൂടുതല്‍ വികസിപ്പിക്കാനുമായി രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നു, ഇവ ബഗ് ഫിക്സുകള്‍, വര്‍ദ്ധിപ്പിച്ച ഫംഗ്‌ഷനുകള്‍, പുതിയ സോഫ്റ്റ്വെയര്‍ മൊഡ്യൂളുകള്‍, പൂര്‍ണ്ണമായും പുതിയ പതിപ്പുകള്‍ എന്നീ രൂപങ്ങളിലാകാം. നിങ്ങള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഇത്തരം അപ്‌ഡേറ്റുകള്‍ സ്വീകരിക്കാമെന്ന് (ഇവ അയയ്‌ക്കാന്‍ Google -നെ അനുവദിക്കാനും) നിങ്ങള്‍ സമ്മതിക്കുന്നു.
13. Google -മായുള്ള നിങ്ങളുടെ ബന്ധം അവസാനിപ്പിക്കല്‍
13.1 നിങ്ങള്‍ അല്ലെങ്കില്‍ Google അവസാനിപ്പിക്കുന്നതുവരെ നിബന്ധനകള്‍ താഴെപ്പറഞ്ഞ പ്രകാരം പ്രാബല്യത്തില്‍ ഉണ്ടാവും.
13.2 നിങ്ങള്‍ Google മായുള്ള നിങ്ങളുടെ നിയമ ഉടമ്പടി അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇനിപറയുന്നവയിലൂടെ നിങ്ങള്‍ക്ക് അത് ചെയ്യാം, (a) ഏത് സമയത്തും Google നെ അറിയിച്ചുകൊണ്ട്, മാത്രമല്ല (b) Google നിങ്ങള്‍ക്കായി ഈ ഓപ്‌ഷന്‍ ലഭ്യമാക്കിയ, നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സേവനങ്ങള്‍ക്കുമായുള്ള അക്കൌണ്ടുകള്‍ അടച്ചുകൊണ്ട്. ഈ നിബന്ധനകളുടെ തുടക്കത്തില്‍ പറയുന്ന Google ന്റെ വിലാസത്തില്‍ രേഖാമൂലം നിങ്ങളുടെ അറിയിപ്പ് അയക്കണം.
13.3 ഇനിപറയുന്ന സാഹചര്യങ്ങളില്‍, Google ഏതു സമയത്തും നിങ്ങളുമായുള്ള നിയമപരമായ കരാര്‍ അവസാനിപ്പിച്ചേക്കാം:
(A) നിങ്ങള്‍ നിബന്ധനകളിലെ ഏതെങ്കിലും വകുപ്പ് ലംഘിച്ചു (അല്ലെങ്കില്‍ നിബന്ധനകളിലെ വകുപ്പുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നോ വിധേയമായിരിക്കാന്‍ ആവുന്നില്ലെന്നോ വ്യക്തമായും കാണിക്കുന്ന രീതിയില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു); അല്ലെങ്കില്‍
(B) നിയമപ്രകാരം Google -ന് അങ്ങനെ ചെയ്യേണ്ടത് അനിവാര്യമായിരുന്നു (ഉദാഹരണത്തിന്, നിങ്ങളുടെ സേവനങ്ങള്‍ക്കുള്ള കരാര്‍ നിയമവിരുദ്ധമാണ് അല്ലെങ്കില്‍ നിയമവിരുദ്ധമായി മാറുന്ന സാഹചര്യത്തില്‍); അല്ലെങ്കില്‍
(C) Google നിങ്ങള്‍ക്ക് സമര്‍പ്പിച്ച സേവനങ്ങളുടെ പങ്കാളി Google -മായുള്ള ബന്ധം അവസാനിപ്പിക്കുകയോ നിങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കുകയോ ചെയ്‌തു; അല്ലെങ്കില്‍
(D) നിങ്ങള്‍ വസിക്കുന്ന അല്ലെങ്കില്‍ സേവനം ഉപയോഗിക്കുന്ന രാജ്യത്തുള്ള ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ സേവനങ്ങള്‍ നല്‍കേണ്ടെന്ന് Google കാലഭേദം വരുത്തുന്നു; അല്ലെങ്കില്‍
(E) Google -ന്റെ അഭിപ്രായത്തില്‍ Google നിങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളിലെ കരാറുകള്‍ വ്യാപാരപരമായി ലാഭകരമല്ല.
13.4 നിബന്ധനകളിലെ വകുപ്പ് 4 അനുസരിച്ച് ഈ വിഭാഗത്തിലെ ഒന്നും അവകാശങ്ങളുടെ കരാര്‍ സംബന്ധിച്ച Google -ന്റെ അവകാശങ്ങളെ ബാധിക്കരുത്.
13.5 ഈ നിബന്ധനകള്‍ അവസാനിക്കുമ്പോള്‍ നിങ്ങളും Google -ഉം പ്രയോജനപ്പെടുത്തിയിരുന്ന, വ്യവസ്ഥകള്‍ക്ക് വിധേയമായതും (അല്ലെങ്കില്‍ വ്യവസ്ഥകള്‍ നടപ്പിലായിരുന്നപ്പോള്‍ കാലക്രമേണ ഉണ്ടായവ) അനന്തമായി തുടരുമെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതും ആയ, ഒരു നിയമപരമായ അവകാശങ്ങളും കടമകളും ഉത്തരവാദിത്തങ്ങളും ഈ വിച്‌ഛേദത്താല്‍ ബാധിക്കപ്പെടില്ല, 20.7 ഖണ്ഡികയിലെ വ്യവസ്ഥകള്‍ അത്തരം അവകാശങ്ങള്‍ക്കും കടമകള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും ബാധകമായിരിക്കുന്നത് അനന്തമായി തുടരും.
14. വാറന്റികളുടെ ഒഴിവാക്കല്‍
14.1 നിയമപ്രകാരം ഒഴിവാക്കാത്തതോ ബാധകമായ നിയമത്താല്‍ പരിമിതപ്പെടുത്തിയതോ ആയ നഷ്‌ടങ്ങള്‍ക്കായി 14 -ഉം 15 -ഉം വകുപ്പ് ഉള്‍പ്പെടെ ഈ നിബന്ധനകളിലെ ഒന്നും GOOGLE-ന്റെ വാറന്റിയോ ബാധ്യതയോ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നില്ല. ചില വാറന്റികളുടെയോ നിബന്ധനകളുടെയോ പരിമിതിയുടെയോ ഒഴിവാക്കല്‍ അല്ലെങ്കില്‍ അശ്രദ്ധ, കരാറിന്റെ ലംഘനം അല്ലെങ്കില്‍ സൂചിപ്പിച്ചിട്ടുള്ള നിബന്ധനകളുടെ ലംഘനം അല്ലെങ്കില്‍ ആകസ്‌മികമായതോ അനന്തരഫമായി ഉണ്ടാവുന്നതോ ആയ നഷ്‌ടങ്ങള്‍ എന്നിവയാല്‍ ഉണ്ടാവുന്ന നഷ്‌ടത്തിന്റെയും നാശത്തിന്റെയും ബാധ്യതയില്‍ നിന്നുള്ള ഒഴിവാകല്‍ എന്നിവ ചില അധികാരപരിധികള്‍ അനുവദിക്കുന്നില്ല. ഇതനുസരിച്ച് നിങ്ങളുടെ അധികാരപരിധിയില്‍ നിയമാനുസൃതമായ പരിമിതികള്‍ മാത്രം നിങ്ങള്‍ക്ക് ബാധകമാവുകയും ഞങ്ങളുടെ ബാധ്യതാ, നിയമം അനുശാസിക്കുന്ന പരമാവധി പരിധിയില്‍ പരിമിതപ്പെടുത്തുകയും ചെയ്യും.
14.2 നിങ്ങള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ ആണെന്നും സേവനങ്ങള്‍ "ഉള്ളത് പോലെയും" കൂടാതെ "ലഭ്യമായത് പോലെയും" ആണ് നല്‍കിയിരിക്കുന്നതെന്ന് നിങ്ങള്‍ വ്യക്തമായി മനസിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
14.3 പ്രത്യേകമായി GOOGLE, അതിന്റെ അനുബന്ധ സ്ഥാപനങ്ങളും അഫിലിയേറ്റുകളും, കൂടാതെ അതിന്റെ ലൈസന്‍സര്‍മാരും ഇനിപ്പറയുന്നവ പ്രതിനിധാനം ചെയ്യുകയോ വാറന്റി നല്‍കുകയോ ചെയ്യുന്നില്ല:
(A) നിങ്ങളുടെ സേവനങ്ങളുടെ ഉപയോഗം നിങ്ങളുടെ ആവശ്യകതകള്‍ നിറവേറ്റും,
(B) സേവനങ്ങളുടെ ഉപയോഗം തടസമില്ലാത്തതും സമയോചിതവും സുരക്ഷിതവും പിശകില്ലാത്തതും ആയിരിക്കും,
(C) നിങ്ങളുടെ സേവനങ്ങളുടെ ഉപയോഗ ഫലമായി നിങ്ങള്‍ നേടിയ ഏത് വിവരവും കൃത്യതയുള്ളതും വിശ്വസനീയവുമായിരിക്കും, കൂടാതെ
(D) സേവനങ്ങളുടെ ഭാഗമായി നിങ്ങള്‍ക്ക് നല്‍കിയ ഏതെങ്കിലും സോഫ്റ്റ്‌വെയറിന്റെ നിര്‍വ്വഹണപരമോ പ്രവര്‍ത്തനപരമായോ ഉള്ള ന്യൂനതകള്‍ പരിഹരിക്കും.
14.4 സേവനങ്ങളുടെ ഉപയോഗത്തിലൂടെ ഏത് മെറ്റീരിയലും ഡൌണ്‍ലോഡു ചെയ്‌തോ മറ്റ് തരത്തിലോ നേടുന്നത് നിങ്ങളുടെ സ്വന്തം വിവേചന ബുദ്ധിയാലും ഉത്തരവാദിത്തത്താലുമാണ്, അത്തരം മെറ്റീരിയലുകള്‍ ഡൌണ്‍ലോഡുചെയ്‌തതിന്റെ ഫലമായി നിങ്ങളുടെ കമ്പ്യൂട്ടറിന് അല്ലെങ്കില്‍ മറ്റ് ഉപാധികള്‍ക്ക് ഉണ്ടാകുന്ന എന്ത് തകരാറിനും ഡാറ്റാ നഷ്‌ടത്തിനും നിങ്ങള്‍ മാത്രമാകും ഉത്തരവാദി.
14.5 GOOGLE -ല്‍ നിന്നോ, സേവനങ്ങളില്‍ നിന്നോ അതിലൂടെയൊ വാക്കാലോ രേഖാമൂലമോ നേടിയ ഉപദേശമോ വിവരമോ നിബന്ധനകളില്‍ വ്യക്തമായി പ്രസ്‌താവിക്കാത്ത ഏതു വാറന്റിയും സൃഷ്‌ടിക്കാം.
14.6 വ്യാപാരക്ഷമത, പ്രത്യേക ഉദ്ദേശ്യത്തിനായുള്ള അനുയോജ്യത, അതിരുവിടാതിരിക്കല്‍ എന്നിവയുടെ, സൂചിപ്പിച്ചിട്ടുള്ള വാറന്റികളുടെയും നിബന്ധനകളുടെയും ഉള്‍പ്പെടെയുള്ള, എന്നാല്‍ ഇവയില്‍ മാത്രമായി പരിമിതപ്പെടുത്താതെ, വ്യക്തമാക്കിയിട്ടുള്ളതോ സൂചിപ്പിച്ചിട്ടുള്ളതോ ആയ ഏതുതരത്തിലുള്ള വാറന്റികളും നിബന്ധനകളും GOOGLE വ്യക്തമായി നിരാകരിക്കുന്നു.
15. ബാധ്യതാ പരിമിതി
15.1 മുകളില്‍ ഖണ്ഡിക 14.1 ല്‍ ഉള്ള എല്ലാ വ്യവസ്ഥകള്‍ക്കും വിധേയമായി GOOGLE, അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍, അഫിലിയേറ്റുകള്‍, കൂടാതെ അതിന്റെ ലൈസന്‍സര്‍മാര്‍ എന്നിവര്‍ ഇനിപ്പറയുന്നവയ്‌ക്ക് നിങ്ങളോട് ബാധ്യസ്ഥരായിരിക്കുന്നതല്ലെന്ന് നിങ്ങള്‍ വ്യക്തമായി മനസിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു:
(A) നേരിട്ടോ നേരിട്ടല്ലാതെയോ സാന്ദര്‍ഭികമായോ സവിശേഷമായ പരിണതഫലമായോ അനുകരണീയമായോ നിങ്ങളാല്‍ ഉണ്ടാകുന്ന, എങ്ങനെ ഉണ്ടാകുന്നതും ഏത് നിയമബാധ്യതയുടെ കീഴില്‍ വരുന്നതുമായ, നഷ്ടങ്ങള്‍.. ലാഭത്തിന്റെ ഏതു നഷ്‌ടവും (നേരിട്ടോ നേരിട്ടല്ലാതെയോ ഉണ്ടാകുന്ന), ജനപ്രീതിയുടെയോ ബിസിനസ് ഖ്യാതിയുടെയോ നഷ്ടം, ഡാറ്റയ്ക്ക് ഉണ്ടായ നഷ്ടം, പകരത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ അല്ലെങ്കില്‍ സേവനങ്ങളുടെ ചെലവ്, അല്ലെങ്കില്‍ മറ്റ് അസ്‌പഷ്‌ടമായ നഷ്‌ടം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു, എന്നാല്‍ ഇവ മാത്രമായി പരിമിതപ്പെടുത്തിയിട്ടുമില്ല;
(B) ഇനിപ്പറയുന്നവയുടെ ഫലമായി ഉണ്ടാകുന്നവ ഉള്‍പ്പെടെയുള്ള, എന്നാല്‍ അവയില്‍ മാത്രമായി പരിമിതപ്പെടുത്താതെ, നിങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്‌ടമോ തകരാറോ:
(I) ഏതു പരസ്യത്തിന്റെയും പൂര്‍ണതയ്ക്കും, കൃത്യതയ്ക്കും, നിലനില്‍പ്പിനുമായി അല്ലെങ്കില്‍ സേവനങ്ങളില്‍ കാണപ്പെടുന്ന പരസ്യങ്ങള്‍ ആരുടേതാണോ അവരിലേതെങ്കിലും പരസ്യദാതാക്കളുമായോ സ്‌പോണ്‍സറുമായോ നിങ്ങള്‍ക്കുള്ള ഏതെങ്കിലും ബന്ധത്തിന്റെ അല്ലെങ്കില്‍ ഇടപാടിന്റെ ഫലമായി നിങ്ങളില്‍ സമര്‍പ്പിച്ച വിശ്വാസം;
(II) സേവനങ്ങളില്‍ GOOGLE വരുത്തിയേക്കാവുന്ന ഏതു മാറ്റവും, അല്ലെങ്കില്‍ സേവന വകുപ്പുകളില്‍ (അല്ലെങ്കില്‍ സേവനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും സവിശേഷതകള്‍) വരുത്തിയേക്കാവുന്ന സ്ഥായിയായതോ താല്‍ക്കാലികമോ ആയ വിരാമം;
(III) നിങ്ങള്‍ ഉപയോഗിക്കുന്ന സേവനങ്ങളിലൂടെയൊ അല്ലെങ്കില്‍ അതിന്റെ ഉപയോഗത്തിലൂടെ പരിപാലിക്കപ്പെടുന്ന അല്ലെങ്കില്‍ സംപ്രേഷണംചെയ്യുന്ന ഏതെങ്കിലും ഉള്ളടക്കത്തിന്റെയോ മറ്റ് കമ്മ്യൂണിക്കേഷന്‍ ഡാറ്റാകളുടെയോ ഇല്ലാതാക്കല്‍, കേടാകല്‍, അല്ലെങ്കില്‍ സംഭരണ പരാജയം;
(IV) GOOGLE -ന് കൃത്യമായ അക്കൌണ്ട് വിവരം നല്‍കുന്നതില്‍ നിങ്ങള്‍ക്കുണ്ടായ പരാജയം;
(V) നിങ്ങളുടെ പാസ്‌വേഡ് അല്ലെങ്കില്‍ അക്കൌണ്ട് വിശദാംശങ്ങള്‍ സുരക്ഷിതവും അതീവരഹസ്യവും ആക്കിവയ്‌ക്കുന്നതില്‍ നിങ്ങള്‍ക്കുണ്ടായ പരാജയം;
15.2 ഉണ്ടാകാന്‍ ഇടയുളള അത്തരത്തിലുളള നഷ്‌ടങ്ങളെപ്പറ്റി GOOGLE -ന് ഉപദേശം ലഭിച്ചാലും അല്ലെങ്കില്‍ GOOGLE -ന് അതിനെക്കുറിച്ച് അറിവുണ്ടെങ്കിലും മുകളിലെ ഖണ്ഡിക 15.1 -ല്‍ പറഞ്ഞിരിക്കുന്ന GOOGLE -ന് നിങ്ങളോടുളള ബാധ്യതയുടെ പരിധി ബാധകമാവും.
16. പകര്‍പ്പവകാശവും വ്യാപാരമുദ്ര നയങ്ങളും
16.1 ബാധകമായ അന്താരാഷ്‌ട്ര ബൌദ്ധിക സ്വത്തവകാശ നിയമത്തിനനുസരിച്ച് (യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഉള്‍പ്പെടെയുളള ഡിജിറ്റല്‍ മില്ലേനിയം പകര്‍പ്പവകാശ നിയമം) ആരോപിതമായ പകര്‍പ്പവകാശ ലംഘന നോട്ടീസുകളോട് പ്രതികരിക്കുക എന്നതും ലംഘനം ആവര്‍ത്തിക്കുന്ന അക്കൌണ്ട് അവസാനിപ്പിക്കുക എന്നതും Google -ന്റെ നയമാണ്. Google ന്റെ നയത്തിന്റെ വിശദാംശങ്ങള്‍ http://www.google.com/dmca.html ല്‍ കണ്ടെത്താന്‍ കഴിയും.
16.2 Google-ന്റെ പരസ്യ വ്യാപാര പ്രകാരം വ്യാപാര മുദ്രാ പരാതികള്‍ സമ്പ്രദായം Google നടപ്പാക്കുന്നു, ഇതിന്റെ വിശദാംശങ്ങള്‍ http://www.google.com/tm_complaint.html ല്‍ കണ്ടെത്താന്‍ കഴിയും.
17. പരസ്യങ്ങള്‍
17.1 ചില സേവനങ്ങളെ പരസ്യ വരുമാനം പിന്തുണയ്‌ക്കുകയും പരസ്യങ്ങളെയും പ്രമോഷനുകളെയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. സേവനങ്ങളിലൂടെയോ മറ്റ് വിവരങ്ങളിലൂടെയോ നിര്‍മ്മിച്ച സേവനങ്ങളിലോ, അന്വേഷണങ്ങളിലോ സംഭരിച്ചിരിക്കുന്ന വിവരത്തിന്റെ ഉള്ളടക്കത്തെ ഈ പരസ്യങ്ങള്‍ ലക്ഷ്യമാക്കാം.
17.2 Google സേവനങ്ങളില്‍ പരസ്യപ്പെടുത്തുന്നവയുടെ രൂപവലുപ്പങ്ങളെല്ലാം നിങ്ങളെ മുന്‍കൂട്ടിയറിയിക്കാതെയുള്ള മാറ്റങ്ങള്‍ക്ക് വിധേയമാണ്.
17.3 സേവനങ്ങള്‍ ആക്‌സസ് ചെയ്യുവാനും ഉപയോഗിക്കാനും Google നിങ്ങളെ അനുവദിക്കുന്നത് പരിഗണിച്ച്, Google ന് അത്തരം പരസ്യങ്ങള്‍ സേവനങ്ങളില്‍ പ്രസിദ്ധീകരിക്കാമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
18. മറ്റ് ഉള്ളടക്കങ്ങള്‍
18.1 മറ്റ് വെബ്‌സൈറ്റുകള്‍, ഉള്ളടക്കം, ഉറവിടങ്ങള്‍ എന്നിവയിലേക്കുള്ള ഹൈപ്പര്‍ലിങ്കുകള്‍ സേവനങ്ങളില്‍ അടങ്ങിയിരിക്കാം. Google അല്ലാതെ മറ്റ് കമ്പനികളോ വ്യക്തികളോ നല്‍കുന്ന വെബ്‌സൈറ്റുകളുടെയും ഉറവിടങ്ങളുടെയും മേല്‍ Google ന് നിയന്ത്രണമുണ്ടായിരിക്കുന്നതല്ല.
18.2 അത്തരം ഏതെങ്കിലും ബാഹ്യ സൈറ്റുകള്‍ അല്ലെങ്കില്‍ ഉറവിടങ്ങള്‍ എന്നിവയുടെ ലഭ്യതയ്‌ക്ക് Google ഉത്തരവാദിയല്ലെന്നും അത്തരം ബാഹ്യ സൈറ്റുകളിലോ ഉറവിടങ്ങളിലോ ഉള്ളതോ ലഭ്യമായതോ ആയ ഏതെങ്കിലും പരസ്യം, ഉല്‍പ്പന്നങ്ങള്‍, മറ്റ് മെറ്റീരിയലുകള്‍ എന്നിവ അംഗീകരിക്കുകയില്ലെന്നും നിങ്ങള്‍ അംഗീകരിക്കുന്നു, സമ്മതിക്കുന്നു.
18.3 ആ ബാഹ്യ സൈറ്റുകളുടെയോ ഉറവിടങ്ങളുടെ ലഭ്യതാ ഫലമായോ അല്ലെങ്കില്‍ ഇത്തരം സൈറ്റുകളില്‍ നിന്നോ ഉറവിടങ്ങളില്‍ നിന്നോ ലഭ്യമായ പരസ്യം, ഉല്‍പ്പന്നങ്ങള്‍, മറ്റ് മെറ്റീരിയലുകള്‍ എന്നിവയുടെ പൂര്‍ണത, കൃത്യത, നിലനില്‍പ്പ് തുടങ്ങിയവയില്‍ നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസ്യതയിലോ നിങ്ങള്‍ക്കുണ്ടാകുന്ന ഏതെങ്കിലും നഷ്‌ടത്തിനോ കേടുപാടുകള്‍ക്കോ Google ഉത്തരവാദിയായിരിക്കുന്നതല്ലെന്ന് നിങ്ങള്‍ അംഗീകരിക്കുന്നു, സമ്മതിക്കുന്നു.
19. നിബന്ധനകളിലെ മാറ്റങ്ങള്‍
19.1 സമയാസമയങ്ങളില്‍ ആഗോള നിബന്ധനകളിലോ അധിക നിബന്ധനകളിലോ Google മാറ്റങ്ങള്‍ വരുത്താം. ഈ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍, ആഗോള നിബന്ധനകളുടെ http://www.google.com/accounts/TOS?hl=en ല്‍ ലഭ്യമാകുന്ന പുതിയ പകര്‍പ്പ് Google നിര്‍മ്മിക്കുന്നു. കൂടാതെ ബാധകമായ സേവനങ്ങളിലൂടെ പുതിയ അധിക നിബന്ധനകളും നിങ്ങള്‍ക്ക് ലഭ്യമാകും.
19.2 ആഗോള നിബന്ധനകളോ അധിക നിബന്ധനകളോ മാറ്റിയതിന് ശേഷമുള്ള തീയതിയില്‍ നിങ്ങള്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, കാലികമാക്കിയ ആഗോള നിബന്ധനകളോ അധിക നിബന്ധനകളോ സ്വീകരിച്ചുവെന്ന രീതിയില്‍ Google നിങ്ങളെ പരിഗണിക്കുമെന്ന് നിങ്ങള്‍ മനസിലാക്കുന്നു, സമ്മതിക്കുന്നു.
20. പൊതുവായ നിയമവ്യവസ്ഥകള്‍
20.1 സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചിലപ്പോള്‍ (സേവനങ്ങളുടെ ഉപയോഗ ഫലമായോ അല്ലെങ്കില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയോ) നിങ്ങള്‍ മറ്റൊരു വ്യക്തിയോ കമ്പനിയോ നല്‍കുന്ന സേവനം ഉപയോഗിക്കുകയോ സോഫ്റ്റ്വെയറിന്റെ ഭാഗം ഡൌണ്‍ലോഡ് ചെയ്യുകയോ സാധനങ്ങള്‍ വാങ്ങുകയോ ചെയ്‌തേക്കാം. മറ്റ് സേവനങ്ങളോ സോഫ്റ്റ്വെയറോ സാധനങ്ങളോ നിങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങളും കമ്പനിയുമായി അല്ലെങ്കില്‍ ബന്ധപ്പെട്ട വ്യക്തിയുമായി ഉള്ള പ്രത്യേക നിബന്ധനയ്‌ക്ക് വിധേയമായാകും. അങ്ങനെയെങ്കില്‍, ഇത്തരം കമ്പനികളുമായോ വ്യക്തികളുമായോ നിങ്ങള്‍ക്കുള്ള നിയമപരമായ ബന്ധത്തെ നിബന്ധനകള്‍ ബാധിക്കില്ല.
20.2 നിബന്ധനകള്‍ നിങ്ങളും Google -മായുള്ള പൂര്‍ണമായ കരാര്‍ നിയമം ആക്കിത്തീര്‍ക്കുകയും നിങ്ങളുടെ സേവനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും (രേഖാമൂലമുള്ള പ്രത്യേക കരാറിലൂടെ Google നല്‍കിയേക്കാവുന്ന ഏതെങ്കിലും സേവനങ്ങള്‍ ഒഴികെ) സേവനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളും Google -മായും മുമ്പുണ്ടായിരുന്ന ഏതു കരാറുകളും മാറ്റുകയും ചെയ്യും.
20.3 വ്യവസ്ഥകളില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ളവ അറിയിപ്പുകളായി Google നിങ്ങള്‍ക്ക് ഇമെയില്‍, പതിവ് സേവനങ്ങളില്‍ നടത്തുന്ന പോസ്റ്റിംഗുകള്‍ എന്നിവയിലൂടെ നല്‍കാമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
20.4 വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്ന ഏതെങ്കിലും നിയമാവകാശമോ പരിഹാരമോ Google പ്രാവര്‍ത്തികമാക്കുകയോ നടപ്പിലാക്കുകയോ ചെയ്യാതിരുന്നാല്‍ (അല്ലെങ്കില്‍ Google ന് ബാധകമായ നിയമത്തില്‍ ലാഭമുണ്ടെങ്കില്‍) ഇത് Google -ന്റെ അവകാശങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പിന്‍മാറ്റമാണെന്ന് കണക്കാക്കരുത്, കൂടാതെ ആ അവകാശങ്ങള്‍ അല്ലെങ്കില്‍ പരിഹാരങ്ങള്‍ Google -ല്‍ എപ്പോഴും ലഭ്യമാണെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
20.5 ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അധികാര പരിധിയുള്ള ഏതെങ്കിലും നിയമ വ്യവസ്ഥിതി, ഈ നിബന്ധനകളിലെ ഏതെങ്കിലും വ്യവസ്ഥകള്‍ അസാധുവാണെന്ന്‍ വിധിക്കുകയാണെങ്കില്‍, ആ വ്യവസ്ഥ ബാക്കിയുള്ള വ്യവസ്ഥകളെ ബാധിക്കാത്തവിധം നീക്കംചെയ്യും. നിബന്ധനകളിലെ മറ്റുള്ള വ്യവസ്ഥകള്‍ സാധുതയുള്ളതായും നടപ്പിലാക്കാവുന്നതുമായി തുടരും.
20.6 Google മുഖ്യസ്ഥാനം വഹിക്കുന്ന, കമ്പനികളുടെ സംഘത്തിന്റെ ഓരോ അംഗവും വ്യവസ്ഥകളുടെ മൂന്നാം കക്ഷി അനുഭവ അവകാശമുള്ളവര്‍ ആയിരിക്കുമെന്നും അതുപോലെ, അത്തരം മറ്റു കമ്പനികള്‍ അവര്‍ക്ക് ഉപകരിക്കുന്ന വ്യവസ്ഥകളിലെ ഏതു വകുപ്പും (അല്ലെങ്കില്‍ അവരുടെ താല്‍പര്യമനുസരിച്ച് അവകാശങ്ങള്‍) നേരിട്ട് നടപ്പാക്കാനും, വിശ്വസിച്ച് ആശ്രയിക്കാനും അധികാരപ്പെടുത്തപ്പെടുത്തുമെന്ന് നിങ്ങള്‍ മനസിലാക്കുന്നു സമ്മതിക്കുന്നു. ഇതല്ലാതെ മറ്റൊരു വ്യക്തി അല്ലെങ്കില്‍ കമ്പനി വ്യവസ്ഥകളുടെ മൂന്നാം കക്ഷി അനുഭവ അവകാശി ആയിരിക്കില്ല.
20.7 വ്യവസ്ഥകളും വ്യവസ്ഥകള്‍ക്ക് കീഴില്‍ Google -മായുള്ള നിങ്ങളുടെ ബന്ധവും കാലിഫോര്‍ണിയ സ്റ്റേറ്റിന്റെ നിയമങ്ങളനുസരിച്ച്, അതിന്റെ നിയമവ്യവസ്ഥകളുടെ അഭിപ്രായവ്യത്യാസം പരിഗണിക്കാതെ, നിയന്ത്രിക്കപ്പെടുന്നു. നിബന്ധനകളില്‍ നിന്നുമുണ്ടാകുന്ന ഏതെങ്കിലും നിയമപരമായ കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാന്താ ക്ലാരാ, കാലിഫോര്‍ണിയ എന്നീ കൌണ്ടികള്‍ക്കുള്ളിലുള്ള കോടതികളിലെ പൂര്‍ണ്ണ അധികാര പരിധിയില്‍ ബോധിപ്പിക്കുമെന്ന് നിങ്ങളും Google -ഉം സമ്മതിക്കുന്നു. എങ്കിലും, നിരോധന നിവൃത്തിക്കായി (അല്ലെങ്കില്‍ സമാനമായ അടിയന്തിരമായ നിയമാശ്വാസങ്ങള്‍ക്കായി) ഏത് അധികാരപരിധിയിലും അപേക്ഷിക്കാന്‍ Google -നെ ഇപ്പോഴും അനുവദിച്ചിട്ടുണ്ടെന്നും നിങ്ങള്‍ സമ്മതിക്കുന്നു.
ഓഗസ്റ്റ് 15, 2008